റിയാദ്: റിയാദ് അന്താരാഷ്ട്ര പുസ്തകമേള ഈ മാസം 28 മുതൽ റിയാദിൽ നടക്കും. സെപ്തംമ്പർ 28 മുതൽ ഒക്ടോബർ ഏഴ് വരെയാണ് മേള നടക്കുക. കിങ് സഊദ് യൂണിവേഴിസ്റ്റിലെ പുതിയ ആസ്ഥാനത്താണ് മേള നടക്കുക എന്ന് സംഘാടകർ അറിയിച്ചു. പത്ത് ദിവസം നീണ്ട് നിൽക്കുന്ന മേളയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രസാധകർ എത്തും. ലക്ഷകണക്കിന് പുസ്തകങ്ങൾ മേളക്കായി ഒരുങ്ങി കഴിഞ്ഞു. ഇന്ത്യയിൽ നിന്നും പ്രത്യേകിച്ച് കേരളത്തിൽ നിന്നും ഒട്ടേറെ പ്രസാധകർ ഇത്തവണയും മേളക്കായി എത്തും. വായനക്കാരുടെയും സാംസ്കാരിക നായകരുമായും എഴുത്തുകാരുടെയും സംഗമ വേദി കൂടിയാകും റിയാദ് അന്താരാഷ്ട്ര പുസ്തകമേളയുടെ വേദി. മേളയോടനുബന്ധിച്ച് 200 ഓളം സാംസ്കാരിക പരിപാടികളും ആസൂത്രണം ചെയ്തതായി സംഘാടകർ പറഞ്ഞു. റിയാദ് അന്താരാഷ്ട്ര പുസ്തകമേളയിൽ കഴിഞ്ഞ വർഷം പ്രവാസികളുടെ നിരവധി പുസ്തകങ്ങളാണ് പ്രകാശിപ്പിക്കപ്പെട്ടത്.
![]()
