ചാവക്കാട് :സിനിമ താരം ജോയ് മാത്യുവിനു വാഹനാപകടത്തിൽ പരുക്ക്.കോഴിക്കോട് നിന്നും എറണാകുളത്തേക്ക് വരികയായിരുന്ന അദ്ദേഹം സഞ്ചരിച്ചിരുന്ന കാറിൽ ചാവക്കാട്- പൊന്നാനി ദേശീയപാത 66 മന്ദലാംകുന്നിൽ വെച്ചു പിക്ക് വാൻ ഇടിക്കുകയായിരുന്നു.തിങ്കളാഴ്ച രാത്രിയായിരുന്നു അപകടം.ഡ്രൈവർക്കും പരിക്കുണ്ട്.ജോയ് മാത്യുവിനെ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു,പരിക്ക് ഗുരുതരമല്ല.
![]()
