കേരളത്തിൻ്റെ സ്വപ്ന പദ്ധതിയായ കെ ഫോൺ തിങ്കളാഴ്ച നാടിന് സമർപ്പിക്കും. കേരളത്തിൻ്റെ ഡിജിറ്റൽ സ്വപ്നങ്ങൾക്ക് കരുത്തേകുന്ന പദ്ധതിയിൽ 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും സൗകര്യം ലഭ്യമാകും. ഇതോടെ ഡിജിറ്റൽ ഡിവൈഡ് ഇല്ലാത്ത സംസ്ഥാനമായി കേരളം മാറും.
ഇന്റർനെറ്റ് ജനതയുടെ അവകാശമായി പ്രഖ്യാപിച്ച് കെ-ഫോണിലൂടെ എല്ലാവർക്കും അതിവേഗ ഇന്റർനെറ്റ് ഉറപ്പാക്കുകയാണ് എൽഡിഎഫ് സർക്കാർ.
ഉദ്ഘാടനത്തിനു ശേഷം കെ ഫോൺ ആപ്പ് പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാകും. പുതുതായി കണക്ഷൻ എടുക്കാൻ ആപ് ഇൻസ്റ്റാൾ ചെയ്ത ശേഷം ന്യൂ കസ്റ്റമർ എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് പ്രാഥമിക വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യാം. തുടർന്ന് ബിസിനസ് സപ്പോർട്ട് സെന്ററിൽ നിന്നു ബന്ധപ്പെടും. തുടർന്ന് കണക്ഷൻ നൽകാൻ പ്രാദേശിക നെറ്റ്വർക് പ്രൊവൈഡർമാരെ ഏൽപിക്കും.
![]()
