ദോഹ: കോട്ടക്കൽ മണ്ഡലം മുസ്ലിം ലീഗ് മുൻ പ്രസിഡന്റ് സിഎച്ച് അബുയൂസുഫ് ഗുരുക്കളുടെ നിര്യാണത്തിൽ ഖത്തർ കെ എം സി സി കോട്ടക്കൽ മണ്ഡലം കമ്മിറ്റി അനുശോചന യോഗം സംഘടിപ്പിച്ചു.തുമാമയിലെ കെഎംസിസി ആസ്ഥാനത്ത് രാത്രി 8 മണിക്ക് നടന്ന പ്രാർത്ഥനയിലും അനുശോചന സദസ്സിലും സ്റ്റേറ്റ്- ജില്ലാ-മണ്ഡലം നേതാക്കന്മാരും പ്രവർത്തകരും പങ്കെടുത്തു. പതിറ്റാണ്ടുകളോളം മണ്ഡലത്തിലെ രാഷ്ട്രീയ സാമൂഹിക മേഖലകളിൽ നിറഞ്ഞുനിന്നിരുന്ന അബുയൂസുഫ് ഗുരുക്കളുടെ ആകസ്മിക വിയോഗം പൊതുസമൂഹത്തിന്നും പാർട്ടിക്കും വലിയ നഷ്ടമാണെന്ന് യോഗം അനുസ്മരിച്ചു.മലപ്പുറം ജില്ല കെഎംസിസി ജനറൽ സെക്രട്ടറി അക്ബർ വെങ്ങശ്ശേരി,ട്രഷറർ റഫീഖ് പള്ളിയാൽ,സംസ്ഥാന കൗൺസിലർ ഖാദർ ചേലോട്ട്,ജില്ലാ മീഡിയ വിംഗ് കൺവീനർ മദനി വളാഞ്ചേരി,കോട്ടക്കൽ മണ്ഡലം പ്രസിഡണ്ട് അബൂബക്കർ തയ്യിൽ,ജനറൽ സെക്രട്ടറി ഇബ്രാഹിം കല്ലിങ്ങൽ,ട്രഷറർ ജാബിർ കൈനിക്കര,വൈസ്പ്രസിഡന്റ് ഷംസു കക്കഞ്ചിറ,വളാഞ്ചേരി മുനിസിപ്പൽ കെഎംസിസി പ്രസിഡന്റ് ഹമീദ് സി,സെക്രട്ടറി ഷബീർ ,ഷാജഹാൻ എന്നിവർ സംസാരിച്ചു. പ്രാർത്ഥന സദസ്സിന്ന് ജില്ലാ കെഎംസിസി ഉപാദ്ധ്യക്ഷൻ ഇസ്മായിൽ ഹുദവി നേതൃത്വം നൽകി.
ജില്ല കെഎംസിസി ആക്ടിംഗ് പ്രസിഡന്റ് മെഹ്ബൂബ് നാലകത്ത്, വൈസ്പ്രസിഡന്റ് ജബ്ബാർ താനൂർ,സെക്രട്ടറിമാരായ ലയീസ്,അബ്ദുൽ മജീദ്,മുനീർ പട്ടർകടവ്,ഷംസീർ മാനു,ജില്ല ഗ്രീൻ ഹീറോസ് ഉപാദ്ധ്യക്ഷൻ സമദ് തിരൂർ,മണ്ഡലം സെക്രട്ടറി ഷുഹൈബ് കാട്ടികുളങ്ങര,എസ് എസ് പി കോഡിനേറ്റർ ജംഷീർ പക്കത്ത്,റഷീദ് കാർത്തല,നസീഫ് ഇരിമ്പിളിയം,ജംഷീർ പെരിന്തൽമണ്ണ,അദ്നാൻ തങ്ങൾ,തുടങ്ങിയവർ സംബന്ധിച്ചു.
![]()
