റിയാദ് : പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃഖലയായ ഗ്രാൻഡ്ഹൈപ്പർ സൗദി അറേബ്യയിലെ പ്രഥമ ശാഖ റിയാദിലെ അൽ മൻസൂറയിയിലെ അൽ ഹംറ പ്ലാസയിൽ പ്രവർത്തനം ആരംഭിച്ചു. സാമൂഹിക സാംസ്കാരിക രംഗത്തെയും പൊതു സമൂഹത്തിന്റെയും നിറഞ്ഞ സാനിധ്യം കൊണ്ട് ഉത്ഘാടന ചടങ്ങു ഏറെ ശ്രദ്ധയാകർഷിച്ചു. 55000 ചതുരശ്ര അടി വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ഔട്ട്ലെറ്റിൽ ഉപഭോക്തൃ ആവശ്യങ്ങൾ തൃപ്തിപ്പെടുത്തുന്നതിനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടന്നു ഗ്രാൻഡ് ഹൈപ്പർ എക്സിക്യൂട്ടീവ് ഡയറക്ടർസ് എം കെ അബൂബക്കർ, റാഷിദ് അസ്ലം, അബ്ദു സുബ്ഹാൻ, ഡയറക്ടർ എൻ വി മുഹമ്മദ് എന്നിവർ പറഞ്ഞു.കുവൈറ്റ് റീജിയണൽ ഡയറക്ടർ അയ്യൂബ് കച്ചേരി, റീട്ടെയിൽ ഓപ്പറേഷൻ ഡയറക്ടർ തഹ്സീർ അലി, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സനിൻ വാസിം, ജനറൽ മാനേജർ മുഹമ്മദ് ആതിഫ് റഷീദ്, മറ്റ് വിശിഷ്ടാതിഥികളും മാനേജ്മന്റ് പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു .
പലചരക്ക്, ഫാം ഫ്രഷ് പഴങ്ങൾ, പച്ചക്കറികൾ, ചൂടുള്ള ഭക്ഷണം, പുതിയതും രുചിക രവുമായ ബേക്കറി, ഡെലിക്കേറ്റസെൻ, വീട്ടുപകരണങ്ങൾ, ഫാഷൻ & ലൈഫ് സ്റ്റൈൽ ഉൽപ്പന്നങ്ങൾ, ഇലക്ട്രോണിക്സ്, ഗൃഹോപകരണങ്ങൾ തുടങ്ങി നിരവധി ഇനങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
![]()
