റിയാദ് : പ്രവാസികൾക്ക് ഓണസമ്മാനമായി വിന്റർ ടൈം കമ്പനി ബാനറിൽ കെ പി മജീദ് (ന്യൂസ് 16 ) , കെ പി അഷറഫ് പതിനാറുങ്ങൽ ടീം സംവിധാനം ചെയ്ത “മാമല നാട്ടിലൊരു ഓണം ” സംഗീത ആൽബം പ്രകാശനം ചെയ്തു.ബത്ഹയിലെ ലുഹ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ 24 ന്യൂസ് സൗദി ബ്യുറോ ചീഫ് ജലീൽ കണ്ണമംഗലം ആൽബത്തിന്റെ പ്രകാശനം നിർവ്വഹിച്ചു.ഓ ഐ സി സി സൗദി ദേശീയ ജനറൽ സെക്രട്ടറി സിദ്ധിക്ക് കല്ലൂപ്പറമ്പൻ അധ്യക്ഷത വഹിച്ചു.സുധീർകുമ്മിൽ(നവോദയ),ഇസ്മായിൽ പയ്യോളി(24 ന്യൂസ് ),നാസർ ലെയ്സ്,ജലീൽ കൊച്ചിൻ,റാഫി പാങ്ങോട്,വല്ലിജോസ്,നൗഷാദ് കിളിമാനുർ,സമീർ റിയാദ് ടാകീസ്,മുത്തലിബ് കാലിക്കറ്റ്,ഷാജഹാൻ പാണ്ട,ജോസ് ബാബുവാളപ്ര,സുധീർ,ബാബു,എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.കെ പി മജീദ് സ്വാഗതവും ബനൂജ് പൂക്കോട്ടുംപാടം നന്ദിയും പറഞ്ഞു.
തിരുവോണ നാളിൽ തികച്ചും ഗൃഹാതുരത്വം ഉണർത്തുന്ന ഓണപ്പാട്ട് ആണ് പ്രവാസലോകത്തു നിന്നും പ്രകാശനം ചെയ്യപ്പെട്ടത്.റിയാദിലും നാട്ടിലുമായി നിർമ്മിച്ച ഈ ആൽബത്തിലെ ഗാനത്തിന് വരികൾ എഴുതിയത് സ്മിത അനിലാണ്.രാജീവ് റാം സംഗീതം നൽകി .നജീബ് മഞ്ചേരിയും പ്രിയ അച്ചുവും ചേർന്ന് മനോഹരമായി പാടി.നൗഷാദ് കിളിമാനൂർ,ജലീൽ തിരൂരങ്ങാടി എന്നിവർ ക്യാമറ കൈകാര്യം ചെയ്തു.മനു നിധിൻ ആർട്ടും ലാൽ എഡിറ്റിങ്ങും നിർവ്വഹിച്ചു.നൗഫൽ വടകര ,നാസർ വണ്ടൂർ ,ബിനോജ് പൂക്കോട്ടുംപാടം എന്നിവർ പിന്നണിയിൽ സജീവമായി പ്രവർത്തിച്ചു.
![]()
