ജിദ്ദ: ജിദ്ദ നവോദയ പുതുപ്പള്ളി മണ്ഡലം ഉപതെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി.നവോദയ ജനറൽ സെക്രട്ടറി ശ്രീകുമാർ മാവേലിക്കര കൺവൻഷൻ ഉദ്ഘാടനം ചെയ്തു.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ എൽ.ഡി.എഫ് വിജയിക്കുന്നതിന്റെ അനിവാര്യത മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുവാനും പുതുപ്പള്ളിയുടെ വികസനം സാധ്യ മാക്കാനും ജെയ്ക് സി.തോമസ് വിജയിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഗീവർ ചെമ്മനം കൺവീനറായും, ബിനു ആർ.ശശി, ഇർഷാദ് മുണ്ടക്കയം എന്നിവർ ജോ. കൺവീനർമാരുമായി 51 അംഗ കമ്മിറ്റി രൂപീകരിച്ചു.പുതുപ്പള്ളി മണ്ഡലത്തിലുള്ള ജിദ്ദയിലെ പ്രവാസി സുഹൃത്തുക്കളെ കണ്ടെത്തി അവരുടെ കുടുംബ ങ്ങളുമായി ബന്ധപ്പെട്ട് ജെയ്ക് സി.തോമസിനെ വിജയിപ്പിക്കാനുള്ള തെരഞ്ഞെടുപ്പ് തന്ത്രങ്ങൾക്ക് രൂപം കൊടുക്കുന്നതിനാണ് ഈ കമ്മിറ്റി രൂപീകരിച്ചത്. നവോദയ ട്രഷറർ സി.എം അബ്ദുറഹിമാൻ,ജോ.സെക്രട്ടറിമാരായ ഫിറോസ് മുഴപ്പിലങ്ങാട്,റഫീഖ് പത്തനാപുരം,ജലീൽ ഉച്ചാരക്കടവ് എന്നിവർ സംസാരിച്ചു. ശിഹാബുദ്ദീൻ കോഴി ക്കോട് സ്വാഗതവും ഇർഷാദ് മുണ്ടക്കയം നന്ദിയും പറഞ്ഞു
![]()
