കൊച്ചി : ഫ്ളവേഴ്സ് ടോപ് സിംഗര്‍ സീസണ്-3 കിരീടമണിഞ്ഞു കോട്ടയം സ്വദേശി നിവേദിത.
നടന് സുരേഷ് ഗോപിയാണ് ടോപ് സിംഗര്‍ വിജയിയെ പ്രഖ്യാപിച്ചത്.വർമ്മ ഹോംസ് നല്കുന്ന അന്‍പത് ലക്ഷം രൂപയുടെ ഫ്ലാറ്റാണ് ഒന്നാം സമ്മാനമായി നിവേദിതക്ക് ലഭിച്ചത്.ഫ്ലാറ്റിന്റെ താക്കോല്‍ വര്‍മ ഹോംസ് എംഡി കെ അനില്‍ വര്‍മ്മയും,ഡോക്ടര്‍ മിനിവര്മ്മയും സമ്മാനിച്ചു. രണ്ടാം സ്ഥാനം തിരുവനന്തപുരം സ്വദേശി മുക്തികയും, മൂന്നാം സ്ഥാനം പന്തളം സ്വദേശി ദേവനാരായണനും സ്വന്തമാക്കി.
![]()
