ദുബായ് : വേനലവധി കഴിഞ്ഞ് യു.എ.ഇയിൽ വിദ്യാലയങ്ങൾ ഇന്ന് തുറക്കും. ആയിരക്കണക്കിന് വിദ്യാർത്ഥികൾ ആദ്യക്ഷരം കുറിക്കാൻ സ്കൂളുകളിലേക്ക് എത്തും.അവധി കഴിഞ്ഞു കുടുംബങ്ങൾ ഏറെയും തിരികെ എത്തി കഴിഞ്ഞു.ഹൈപ്പർ മാർക്കറ്റുകളിൽ ബാക് ടു സ്കൂൾ ഓഫറുകൾ മത്സരിച്ചു നൽകുന്നത് കൊണ്ട് രക്ഷാകർത്താക്കൾക്ക് അല്പം ആശ്വാസം ഉണ്ട് .സ്കൂൾ മാനേജ്മെന്റുകൾ എല്ലാ രീതിയിലും കുട്ടികളെ സ്വീകരിക്കാൻ തയ്യാറായിട്ടുണ്ട് .പോലീസ് പട്രോളിങ് ഇന്നലെ തന്നെ സ്കൂൾ പരിസരങ്ങളിൽ തുടങ്ങി കഴിഞ്ഞു.ആശങ്കയായി ഉള്ളത് മാറ്റമില്ലാതെ തുടരുന്ന ചൂടാണ്.
![]()
