ജിദ്ദ :സൗദി അറേബ്യയിൽ ഓഗസ്റ്റ് 29 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടന്നു കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. മഴ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് സൗദി സിവിൽ ഡിഫൻസ് അധികൃതർ അറിയിച്ചു.മക്ക, അസിർ, അൽ ബഹ, ജസാൻ തുടങ്ങിയ സ്ഥലങ്ങളിലാണ് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. ഈ മേഖലകളിൽ വെള്ളത്തിന്റെ കുത്തൊഴുക്ക്, ആലിപ്പഴം പൊഴിയൽ, പൊടിക്കാറ്റ് എന്നിവയ്ക്കും സാധ്യതയുണ്ട്. മദീന, നജ്റാൻ എന്നിവിടങ്ങളിലും മഴയ്ക്കും പൊടിക്കാറ്റിനും സാധ്യതയുള്ളതായും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
![]()
