കുവൈത്ത് സിറ്റി: സീസണുകളിലെ വിമാന ടിക്കറ്റ് നിരക്ക് വർധനവിൽ കേന്ദ്ര ഗവന്റിന് ഇടപെടുന്നതിൽ പരിമിതികളുണ്ടെന്നു കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ പറഞ്ഞു.ദ്വിദിന ഔദ്യോഗിക സന്ദർശനത്തിന് എത്തിയ മന്ത്രി മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.വിഷയത്തിൽ വിദേശകാര്യ വകുപ്പിന് ഏതെല്ലാം നിലയിൽ ഇടപെടാൻ സാധിക്കുമെന്ന് ആലോചിക്കും.യാത്രാപ്രശ്നങ്ങൾ കേന്ദ്ര സർക്കാറിന്റെ ശ്രദ്ധയിലുണ്ട്.വിമാന കമ്പനികൾ സ്വകാര്യ കമ്പനികളുടേതാണ് എന്നതിനാൽ നിരക്ക് വർധനയിൽ ഇടപെടുന്നതിൽ സർക്കാരിന് ഏറെ പരിമിതികളുടെന്നും അദ്ദേഹം പറഞ്ഞു
![]()
