റിയാദ്: സൗദിയിലെ സാമൂഹിക പ്രവർത്തകൻ ഹാഷിം പെരുമ്പാവൂരിനെ പ്രവാസി ലീഗൽ സെൽ ഇന്റർനാഷണൽ കോർഡിനേറ്റർ തെരഞ്ഞെടുത്തു. സൗദി അറേബ്യ ടൊയോട്ട കമ്പനി ജീവനക്കാരനായ ഹാഷിം പ്രവാസി ലീഗൽ സെല്ലിന്റെ എറണാകുളം ജില്ലാ കോർഡിനേറ്ററായിരുന്നു.
പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുന്നതിന് ലോകമെമ്പാടുമുള്ള രാജ്യ ങ്ങളിൽ പ്രവാസി ലീഗൽ സെല്ലിന്റെ പ്രവർത്തനങ്ങൾ നടന്നുവരുന്നു.മനുഷ്യക്കടത്ത് പോലുള്ള വിഷയങ്ങളിലും ശക്തമായ ഇടപെടലുകൾ സംഘടന നടത്തിവരുന്നു. പ്രവാസി ലീഗൽ സെല്ലിനൊപ്പം ഹാഷിമിന്റെ എല്ലാ ഭാവി പ്രവർത്തനങ്ങൾക്കും പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ.ജോസ് എബ്രഹാം (അഡ്വക്കറ്റ് ഓൺ റെക്കോർഡ് സുപ്രീം കോർട്ട് ഓഫ് ഇന്ത്യ) ആശംസകൾ അറിയിച്ചു
![]()
