റിയാദ് : കുവൈറ്റിൽ നിന്ന് റിയാദിലേക്ക് സന്ദർശക വിസയിലെത്തിയ കുടുംബം അപകടത്തിൽ മരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ആറു മണിയോടടുത്ത് റിയാദിലെ തുമാമക്ക് അടുത്ത ഇവർ സഞ്ചരിച്ചിരുന്ന ഫോർഡ് കാറും ട്രെയ്ലറും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.
അപകട വിവരം റിയാദിലെ ജീവകാരുണ്യ പ്രവർത്തകൻ സിദ്ധിക്ക് തുവൂരിനെ റിയാദ് ട്രാഫിക്ക് വിഭാഗം ഉദ്യോഗസ്ഥരാണ് അറിയിച്ചത്. കാറും മൃതദേഹങ്ങളും ഒപ്പം രേഖകൾ എല്ലാം കത്തിയതായി അറിയുന്നു. ഇന്ത്യക്കാരായ ഗൗസ് ദാന്തു(35 ), തബ്രാക് സർവർ (31 ), മക്കളായ മുഹമ്മദ് ഈഹൻ ഗൗസ് (4 ), മുഹമ്മദ് ദാമിൽ ഗൗസ് ( 2 ) എന്നിവരാണ് മരിച്ചത്.
നാട്ടിൽ നിന്നോ കുവൈറ്റിൽ നിന്നോ ആരും ബന്ധപെടാത്തതിനാൽ ഈ കുടുംബത്തെ അറിയുന്നവർ റിയാദിലെയോ കുവൈറ്റിലെയോ ഇന്ത്യൻ എംബസിയുമായോ സിദ്ധിക്ക് തുവൂരിനെയോ ബന്ധപ്പെടണം ( +966508517210 / +966503035549 ). മൃതദേഹങ്ങൾ റുമാഹ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.
![]()
