റിയാദ് :ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവരടങ്ങിയ ബ്രിക്സ് കൂട്ടായ്മയിലേക്ക്
സൗദി ,യു എ ഇ ഉൾപ്പെടെ ആറ് രാജ്യങ്ങളെ കൂടി ക്ഷണിച്ചു. ജോഹന്നാസ്ബർഗിൽ നടക്കുന്ന ബ്രിക്സ് സമ്മേളനത്തിനിടെയാണ് പുതിയ രാജ്യങ്ങൾക്ക് ക്ഷണം പ്രഖ്യാപിച്ചത്. , ഈജിപ്ത്, ഇറാൻ, എത്യോപ്യ, അർജന്റീന, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളെ ബ്രിക്സിലേക്ക് ക്ഷണിച്ചുവെന്ന് ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാംപോസ അറിയിച്ചു. കൂടാതെ 2023 ജനുവരി ഒന്ന് മുതൽ പുതിയ രാജ്യങ്ങളുടെ മെമ്പർഷിപ്പിന് പ്രാബല്യമുണ്ടായിരിക്കും.
![]()
