കോട്ടയം :പുതുപ്പള്ളിയിൽ വികസനം എണ്ണി പറഞ്ഞ് വോട്ട് ചോദിച്ചു മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രചരണം.അഴിമതി ആരോപണങ്ങൾക്ക് മറുപടി പറയാതെ സർക്കാരിന്റെ വികസന നേട്ടങ്ങൾ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ പല കാര്യങ്ങളിലും വ്യക്തത ഉണ്ടാകും.പുതുപ്പള്ളിക്ക് ഒരു മാറ്റം വേണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നവെന്നതാണ് ഈ ദിവസങ്ങളിൽ മണ്ഡലത്തിൽ പ്രകടമായത്. കേരളം മാറുമ്പോൾ പുതുപ്പള്ളിയും മാറണ്ടേ. കഴിഞ്ഞ ഏഴ് വർഷമായി കേരളത്തിൽ നടപ്പാക്കുന്ന ജനക്ഷേമകരവും വികസനോൻമുഖവുമായ നയങ്ങൾക്കെല്ലാം കരുത്ത് പകരുന്ന ജനവിധി പുതുപ്പള്ളിയിൽ നിന്നും ഉണ്ടാകണം.പുതുപ്പള്ളി പ്രദേശത്തിന്റെ വികസനവും, മറ്റ് സ്ഥലങ്ങളുമായുള്ള താരതമ്യവുമെല്ലാം ഉപതെരഞ്ഞെടുപ്പിൽ പരിഗണിക്കപ്പെടും. അതുണ്ടാകരുതെന്ന് ചിലർ ആഗ്രഹിക്കുന്നുണ്ട്. പക്ഷേ മണ്ഡലത്തിന്റെ യഥാർത്ഥ സ്ഥിതി എല്ലാവർക്കും അറിയാം അദ്ദേഹം പറഞ്ഞു.
![]()
