അൽഖർജ്ജ് :വേൾഡ് മലയാളി കൗൺസിൽ എഴുപതിയെഴാമത് സ്വാതന്ത്ര്യ ദിനാഘോഷം അൽ ഖർജ്ജിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.
സ്വാതന്ത്ര്യദിന സന്ദേശം, ദേശഭക്തിഗാനാലാപനം,കുട്ടികളുടെ വിവിധതരം കലാപരിപാടികൾ, ഡാൻസുകൾ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച ക്വിസ് പരിപാടികൾ എന്നിവ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി.
ചെയർമാൻ ഡോ. ജയചന്ദ്രൻ ദേശിയപതാക ഉയർത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.
ഡെയ്സി സന്തോഷ് ആമുഖ പ്രസംഗം നടത്തി.പ്രസിഡന്റ് ഡോ.ഷൈൻ ടി.ജെ യുടെ ആദ്യക്ഷത വഹിച്ചു.ജനം ടി വി
സൗദി കോഡിനേറ്റർ കനകലാൽ,എൽദോസ് മാത്യു എന്നിവർ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. ഡോ. ജയചന്ദ്രൻ , തങ്കച്ചൻ വർഗീസ് ,സ്വപ്ന ജയചന്ദ്രൻ, സെക്രട്ടറി സന്തോഷ് നോർബർട്ട് എന്നിവർ ആശംസകൾ അർപ്പിച്ചു.
സ്വാതന്ത്ര്യത്തിനു വേണ്ടി ത്യാഗം സഹിച്ചവരെയും ജീവൻ ബലി നൽകിയവരേയും യോഗം അനുസ്മരിച്ചു. നിരന്തരമായ സമര പോരാട്ടങ്ങളിലൂടെ നേടിയെടുത്ത സ്വാതന്ത്ര്യം നിലനിർത്തേണ്ടതിന്റെ ആവശ്യകത സംസാരിച്ചവർ ഓർമിപ്പിച്ചു.
ബിജു രാജൻ, സിജോവർഗീസ്, ജയകുമാർ, കെവിൻ പോൾ വിപിൻ പോൾ , ബോസ്, മോനി രാജൻ, എബ്രഹാം പാമ്പാടി, കെ. കെ. തോമസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം കൊടുത്തു.
വിബിൻ പോൾ സ്വാഗതവും തങ്കച്ചൻ വരുഗീസ് നന്ദിയും പറഞ്ഞു.
കലാപരിപാടികളിൽ വിജയികളായവർക്കുള്ള സമ്മാന വിതരണത്തോട് കൂടി പരിപാടികൾ അവസാനിച്ചു.
![]()
