മക്ക : യു എ ഇ യില്‍ നിന്ന് ഉംറ നിര്‍വഹിക്കാനെത്തി തിരിച്ചുപോകുന്നതിനിടെ മക്ക – റിയാദ് റോഡില്‍ കാര്‍ മറിഞ്ഞ് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു. ജോര്‍ദാന്‍ പൗരനായ മാലിക് അക്രം, മക്കളായ അക്രം, മായ, ദാന, ദീമ എന്നിവരാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യ അപകടനില തരണം ചെയ്തിട്ടുണ്ട്.
ഇന്നലെയാണ് അപകടം നടന്നത്. മരിച്ചവരെയും പരിക്കേറ്റവരെയും ഹുഫൂഫിലെ കിംഗ് ഫഹദ് ആശുപത്രിയിലേക്ക് മാറ്റിയതായി ജോര്‍ദാന്‍ എംബസി അറിയിച്ചു. യുഎഇയിലാണ് മാലിക് ജോലി ചെയ്യുന്നത്. കാര്‍ മറിഞ്ഞാണ് അപകടം. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.
![]()
