റിയാദ്:സൗദി ഇന്ത്യൻ ഇസ്ലാഹി സെൻറർ റിയാദ് ഘടകം എല്ലാ വെള്ളിയാഴ്ചകളിലും നടത്തി വന്നിരുന്ന ക്ലാസുകൾ വേനലവധിക്കുശേഷം നവീകരിച്ച ഓഡിറ്റോറിയത്തിൽ പുനരാരാരംഭിച്ചു.നവീകരിച്ച സെൻററിന്റെ ഉദ്ഘാടനം ഇസ്ലാഹി സെൻറർ നാഷനൽ കമ്മിറ്റി സെക്രട്ടറി സലീം കടലുണ്ടി ജുബൈൽ നിർവഹിച്ചു.‘കുറേ നല്ല മനുഷ്യർ’ എന്ന വിഷയത്തിൽ സഹ്ൽ ഹാദി മുഖ്യപ്രഭാഷണം നടത്തി.സെൻറർ പ്രസിഡൻറ് സിറാജ് തയ്യിൽ അധ്യക്ഷത വഹിച്ചു.സാജിദ് ഒതായി, ഹസ്കർ ബുറൈദ, ഹമീദ് മടവൂർ, ഇഖ്ബാൽ കൊടക്കാട് എന്നിവർ സംസാരിച്ചു.
![]()
