റിയാദ് :കഴിഞ്ഞ ദിവസം ഹൃദയസ്തംഭനം മൂലം മരണമടഞ്ഞ ഒഐസിസി സെൻട്രൽ കമ്മിറ്റി മുൻ ജീവകാരുണ്ണ്യ കൺവീനറും റിയാദിലേ അറിയപ്പെടുന്ന കലാ സംസാകാരിക പ്രവർത്തകനും ആയിരുന്ന പി.കെ.സൈനുൽ ആബിദീൻ അനുശോചനയോഗം ഒഐസിസി കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബത്ത ലൂഹ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.
മൂന്നു പതിറ്റാണ്ടോളം റിയാദിൽ ജോലി ചെയ്തിരുന്ന പി കെ എന്ന പേരിൽ ചിരപരിചിതനായ സൈനുൽ ആബിദീൻ റിയാദിലെ പൊതുസമൂഹത്തിലെ നിറസാന്നിധ്യമായിരുന്നു. കോട്ടയം സ്വദേശിയായ
പി കെ.കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് ചികിത്സയിൽ ആയിരുന്നു.
നിതാഖാത് സമയത്തു ഇന്ത്യൻ എംബസിയുമായും തർഹീലുമായും സഹകരിച്ചു കൊണ്ട് പി.കെ. നടത്തിയ ജീവകാരുണ്ണ്യ പ്രവർത്തനങ്ങൾ മലയാളി സമൂഹത്തിന് ഒരുകാലത്തും മറക്കാൻ കഴിയില്ല എന്ന് മാധ്യമ പ്രവർത്തകൻ നജീം കൊച്ചുകലുങ്ക് പി.കെ യെ അനുസ്മരിച്ചു കൊണ്ട് പറഞ്ഞു.
മാള മുഹയുദ്ധീൻ ഹാജിയുടെ നേതൃത്വത്തിൽ നടന്ന മയ്യത്തു നമസ്കാര ചടങ്ങിന് ശേഷം നടന്ന അനുസ്മരണ യോഗത്തിൽ ഒഐസിസി കോട്ടയം ജില്ല പ്രസിഡന്റ് ബഷീർ സാപ്ട്കോ അദ്ധ്യക്ഷത വഹിച്ചു.
സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് സലീം കളക്കര,അബ്ദുള്ള വല്ലാഞ്ചിറ,യഹിയ കൊടുങ്ങലൂർ,നവാസ് വെള്ളിമാടുക്കുന്നു, ഗ്ലോബൽ നേതാക്കളായ ഷിഹാബ് കൊട്ടുകാട് നൗഫൽ പാലക്കാടൻ,റസാഖ് പൂക്കോട്ടുപാടം,, നാഷണൽ കമ്മിറ്റി ഭാരവാഹികളായ ഷാജി സോനാ,റഹ്മാൻ മുനമ്പത്തു,സിദ്ധിക്ക് കല്ലുപറമ്പൻ,ജില്ലാ അധ്യക്ഷൻമാരായ സജീർ പൂന്തുറ,സലാം ഇടുക്കി,സുരേഷ് ശങ്കർ,ഷുക്കൂർ ആലുവ,ബാലു കുട്ടൻ,അമീർ പട്ടണത്,ഷാജി മഠത്തിൽ,കൃഷ്ണൻ കണ്ണൂർ, രാജു തൃശൂർ, കോട്ടയം ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറി ഷിജു പാമ്പാടി,കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ ഭാരവാഹികളായ അൻഷാദ് കാഞ്ഞിരപ്പള്ളി,അനസ് കാഞ്ഞിരപ്പള്ളി എന്നിവരും പി.കെ യെ അനുസ്മരിച്ചു കൊണ്ട് സംസാരിച്ചു.
![]()
