തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പട്ടികക്കെതിരായ പരാതി ആവര്‍ത്തിച്ച് രമേശ് ചെന്നിത്തല. അര്‍ഹിച്ച സ്ഥാനം ലഭിച്ചില്ലെന്നാണ് അദ്ദേഹത്തിന്റെ പരാതി. ഇപ്പോഴുള്ളത് 19 വര്‍ഷം മുന്‍പുള്ള സ്ഥാനമാണെന്നും പ്രമോഷന് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറയുന്നു.ഇത് പരസ്യമായി ഉന്നയിച്ചില്ലെങ്കിലും അദ്ദേഹം കടുത്ത അതൃപ്തിയിലാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പുതുപ്പള്ളി തെരഞ്ഞെടുപ്പ് കണക്കിലെടുത്തു മാത്രമാണ് പരസ്യമായി പ്രതികരിക്കാത്തതെന്ന് നേതാക്കളെ അറിയിച്ചിരിക്കുകയാണ് ചെന്നിത്തലയെന്നും റിപ്പോര്‍ട്ടുണ്ട്.
അതേസമയം, ചെന്നിത്തലയുടെ പരാതിയില്‍ പല ദേശീയ നേതാക്കളും ഇടപെടുന്നുണ്ട്.രമേശ് ചെന്നിത്തല കോൺഗ്രസിന്റെ ഏറ്റവും പ്രധാനപ്പെട്ട നേതാവാണെന്നും അദ്ദേഹത്തിന്റെ പ്രയാസങ്ങൾ പരിഹരിക്കാൻ ഒരു മടിയിമുല്ലന്നു എ ഐ സി സി സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പ്രതികരിച്ചു .
ചെന്നിത്തലക്ക് പൂർണമായും അര്‍ഹതപ്പെട്ട സ്ഥാനം കിട്ടിയില്ലെങ്കിലും അദ്ദേഹത്തിനി അതൃപ്തി ഇല്ലന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ പ്രതികരിച്ചു
![]()
