റിയാദ് : മലാസ് നാഷണൽ ഹോസ്പിറ്റൽ (കെയർ) മലയാളി ജീവനക്കാരുടെ സംഘടനയായ “ചെറുനാടൻ ഹൃദയ സംഗമം” ഓണാഘോഷം നടത്തി. മലാസ് പെപ്പർ ട്രീ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ഓണാഘോഷം ഡോക്ടർ സാജിദ് സാകി തിരി കൊളുത്തി ഉത്ഘാടനം ചെയ്തു.
ടോണി വർഗീസ് ജോസഫ്, ജെയിംസ് ഒളിവേലിൽ തുടങ്ങിയവർ മുഖ്യാതിഥികളായിരുന്നു. മനു വിശ്വൻ കൊട്ടാരത്തിൽ അദ്യക്ഷത വഹിച്ചു. മുഹമ്മദ് നവാസ്, ഇബ്രാഹിം സാനുള്ള, ബിജി ജോർജ്, ആശ ഷാജി, റസാഖ് അബ്ദുൽസലാം, എന്നിവർ ആശംസകൾ അർപ്പിച്ചു. മെജോ ജോസഫ്, ദിലീപ് പുത്തൻവീട്ടിൽ,റോബിൻ തോമസ്, ദിയ മേരി ഫെർണാണ്ടസ്, ലിജി യാക്കോബ്, ലിസ്സി നോഹ, സൗമ്യ സുകുമാരൻ, തുടങ്ങിയവർ പരിപാടി നേതൃത്വം നൽകി. ജോളി ജോൺ സ്വാഗതവും ഗീതു പഞ്ചാരയിൽ ബാബു നന്ദിയും പറഞ്ഞു.
![]()
