അബുദാബി :നിയമവിരുദ്ധമായി വാഹനങ്ങൾ ഓവർടേക്ക് ചെയ്യുന്നവർക്കെതിരെ കർശന നടപടികൽ സ്വീകരിക്കുമെന്ന് അബുദാബി പോലീസ് .അടിയന്തിര ഘട്ടങ്ങളിൽ വാഹനങ്ങൾ നിർത്തുന്നതിനായി പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന ലൈനുകളിലൂടെ ഉൾപ്പെടെ വാഹനങ്ങൾ ഓവർടേക്ക് ചെയ്യുന്നവർക്ക് 1,000 ദിർഹം പിഴ ഈടാക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.
റോഡരികുകളിലുള്ള ഷോൾഡർ ലൈനുകൾ അടിയന്തിര ഘട്ടങ്ങളിൽ വാഹനങ്ങൾ നിർത്തുന്നതിനും അടിയന്തിര സേവനങ്ങൾ നൽകുന്ന വാഹനങ്ങൾക്ക് ഉപയോഗിക്കുന്നതിനുള്ളതാണെന്നും പോലീസ് ആവർത്തിച്ചു വ്യക്തമാക്കി.
![]()
