അബുദാബി :സുരക്ഷാ ബോധവത്കരണത്തിന്റെ ഭാഗമായി സിവില്‍ ഡിഫന്‍സും ലുലു ഹൈപ്പര്‍മാര്‍ക്കറ്റും കൈകോര്‍ത്തു അപകടസാധ്യതകള്‍ക്കും തീപിടുത്തങ്ങള്‍ക്കും എതിരായ പ്രതിരോധ നടപടികളും സുരക്ഷാ മുന്‍കരുതലുകളും സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യം വിവിധ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളിലൂടെ ബോധവല്‍ക്കരണ സന്ദേശങ്ങളിലൂടെ പ്രചരിപ്പിക്കും.
പൊതു സുരക്ഷാ നടപടികള്‍ പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് സമൂഹത്തില്‍ അവബോധം വര്‍ധിപ്പിക്കുന്നതിന് അബൂദബി സിവില്‍ ഡിഫന്‍സും ലുലു ഗ്രൂപ്പും ധാരണാപത്രത്തില്‍ ഒപ്പ് വെച്ചു.
പ്രതിരോധ, പൊതു സുരക്ഷാ നടപടികള്‍ പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് സമൂഹത്തില്‍ അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം. അപകടസാധ്യതകള്‍ക്കും തീപിടുത്തങ്ങള്‍ക്കും എതിരായ പ്രതിരോധ നടപടികളും സുരക്ഷാ മുന്‍കരുതലുകളും സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യം വിവിധ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളിലൂടെ ബോധവല്‍ക്കരണ സന്ദേശങ്ങളിലൂടെ പ്രചരിപ്പിക്കും.
അബൂദബി ഖലീഫ സിറ്റിയിലെ സിവില്‍ ഡിഫന്‍സ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ അബൂദബി സിവില്‍ ഡിഫന്‍സ് അതോറിറ്റി (എഡിസിഡിഎ) ആക്ടിംഗ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ജനറല്‍ സലീം അബ്ദുല്ല ബിന്‍ ബരാക് അല്‍ ദാഹേരിയും ലുലു ഗ്രൂപ്പ് ചെയര്മാന് എം എ യൂസഫലിയും ധാരണ പത്രത്തില്‍ ഒപ്പ് വെച്ചു.
അബൂദബി സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ കേണല്‍ സാലിം ഹാഷിം അല്‍ ഹബാഷി, ലുലു അബൂദബി ഡയറക്ടര്‍ അബൂബക്കര്‍, ലുലു കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ വി നന്ദകുമാര്‍ എന്നിവര്‍ സംബന്ധിച്ചു.
![]()
