ന്യൂഡല്‍ഹി : രാജ്യ തലസ്ഥാനത്തെ നെഹ്റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറിയുടെ പേരിനി പ്രൈം മിനിസ്റ്റേഴ്സ് മ്യൂസിയം ആന്‍ഡ് ലൈബ്രറി സൊസൈറ്റി എന്നു തിരുത്തി കേന്ദ്രസര്‍ക്കാര്‍. 77-ാം സ്വാതന്ത്ര്യദിനമായി ഇന്നലെ മ്യൂസിയത്തിന്റെ പേര് പുനര്‍നാമകരണം ചെയ്തതായി മ്യൂസിയം ചെയര്‍പേഴ്സണ്‍ നൃപേന്ദ്ര മിശ്രയാണ് അറിയിച്ചത്
അങ്ങനെ രാജ്യ തലസ്ഥാനത്തു നിന്നും ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ നാമം മായ്ച്ചുകളയാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങളില്‍ ഒടുവിലത്തേതായി നെഹ്റു മെമ്മോറിയല്‍ മ്യൂസിയം. നേരത്തെ എന്‍ എം എം എല്‍ സൊസൈറ്റിയുടെ വൈസ് പ്രസിഡന്റായ കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പേര് മാറ്റാന്‍ തീരുമാനിച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് സൊസൈറ്റി ചെയര്മാന്.
കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിര്‍മല സീതാരാമന്, ധര്‍മേന്ദ്ര പ്രധാന്, ജി കിഷന് റെഡ്ഡി, അനുരാഗ് താക്കൂര്‍ എന്നിവരടക്കം 29 പേരാണ് സൊസൈറ്റിയിലെ അംഗങ്ങള്‍
![]()
