ഹായിൽ : ഇന്ത്യയുടെ എഴുപത്തിയേഴാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു “ബഹുസ്വരതയാണ് ഉറപ്പ് “എന്ന പ്രമേയത്തിൽ പൗരസഭ സംഘടിപ്പിച്ചു.
ഇന്ത്യയുടെ സൗന്ദര്യം നാനാത്വത്തിൽ എകത്വമാണെന്നും ,142 കോടി ജനങ്ങൾ അധിവസിക്കുന്ന ഇന്ത്യാ രാജ്യത്ത് 6 പ്രധാന മതങ്ങളും ,52 ഗോത്രങ്ങളും, 6400 ലധികം ജാതികളും, ഉപജാതികളും ഉണ്ട്, 8 പ്രധാന ഭാഷകളും, 16000 ഉപഭാഷകളും സംസാരിക്കുന്നവർ ,വിവിധ സംസ്കാരങ്ങൾ, വിവിധ വേഷങ്ങൾ ഇതെല്ലാമാണ് നമ്മുടെ രാജ്യത്തിൻ്റെ സമ്പത്ത്. എതെങ്കിലും മതത്തിനോ ,ജാതിക്കോ, വംശത്തിനോ ഭാഷക്കോ യാതൊരു മേധാവിത്വവുമില്ലാത്തതാണ് നമ്മുടെ രാജ്യം. അതു തന്നെയാണ് ഭരണഘടന നൽകുന്ന ബഹുസ്വരതയുടെ ഉറപ്പ് എന്നും പൗരസഭയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
ഹായിൽ അൽ ഹബീബ് ആഡിറ്റോറിയത്തിൽ നടന്ന പരിപാടി അബ്ദുൽ സലാം റഷാദി അദ്ധ്യക്ഷത വഹിച്ചു. ബഷീർ സഅദി കിന്നിംഗാർ ഉൽഘാടനം ചെയ്തു.
സാമുഹിക പ്രവർത്തകനായ ചാൻസാ അബ്ദുൽ റഹ്മാൻ, ബാപ്പു എസ്റേററ്റ്മുക്ക്(കെ എം സി സി ), ഹൈദർ അലി(ഓ ഐ സി സി ), മുസ്തഫ മുക്കം( നവോദയ), നൗഫൽ പറക്കുന്ന് (ആർ എസ് സി ), ഡോക്ടർ അരവിന്ദ് ജെ ശിവൻ, അബ്ദുൽ സത്താർ പൊന്നാട്(ബെസ്റ്റ് വേ ഡ്രൈവേഴ്സ് യുണിറ്റ്) പ്രതിനിധി റജീസ് ഇരിട്ടി(ഹായിൽ പ്രവാസി കുട്ടം),മാധ്യമ പ്രവർത്തകൻ അഫ്സൽ കായംകുളം,
തുടങ്ങിയ രാഷ്ട്രിയ ,സാമുഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിച്ചു.
സെൻട്രൽ ജനറൽ സെക്രട്ടറി ബഷീർ നെല്ലളം സ്വാഗതവും,സുബേർവേളുർ നന്ദിയും പറഞ്ഞു
![]()
