പത്തനാപുരം :പൊതുമരാമത്ത് വകുപ്പിനെ പരസ്യമായി പൊതുവേദിയിൽ വിമർശിച്ച് കെ ബി ഗണേഷ് കുമാർ എംഎൽഎ. പത്തനാപുരം മണ്ഡലത്തിലെ റോഡുകൾക്ക് വേണ്ട വിധത്തിൽ പരിഗണന നൽകുന്നില്ല. സിനിമ താരമെന്ന പരിഗണനയൊന്നും വേണ്ട. കേരള നിയമസഭയിലെ സീനിയർ എം എൽ എ യും മുൻ മന്ത്രിയുമെന്നൊക്കെയുള്ള പരിഗണന നൽകണമെന്നും ഗണേഷ് കുമാർ പറഞ്ഞു.നടുക്കുന്ന് ഈസ്റ്റ്- കോക്കുളത്ത് ഏല-പട്ടമല റോഡിന്റെ ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു ഭരണ കക്ഷി എം എൽ എ യുടെ വിമർശനം .‘മണ്ഡലത്തിന് വേണ്ടതൊന്നും തരുന്നില്ലെന്ന പരാതിയുണ്ട്. അത് മന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടുണ്ട്. അത് ശരിയല്ല, എന്നെ പോലെ സീനിയര്‍ ആയിട്ടുള്ള എംഎല്‍എ, കേരള നിയമസഭയില്‍ അഞ്ച് തവണ ജയിച്ചുവന്ന അപൂര്‍വം ആള്‍ക്കാരെയുള്ളു. ഉമ്മന്‍ചാണ്ടി സാര്‍ മരിച്ചതിന് ശേഷം ഞാനും വിഡി സതീശനും റോഷി അഗസ്റ്റിനും കോവൂര്‍ കുഞ്ഞുമോനും നാലെ നാല് പേരാണ് അഞ്ച് തവണ തുടര്‍ച്ചയായി ജയിച്ചുവന്നത്.മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി തനിക്ക് വേണ്ട പരിഗണ നൽകിയിട്ടുണ്ടെന്നും ഗണേഷ്കുമാർ പറഞ്ഞു.
![]()
