ദുബായ് : ഇന്ത്യയുടെ 77–ാം സ്വാതന്ത്ര്യദിനാഘോഷം ഇന്ത്യൻ കോൺസലേറ്റിന്റെ നേതൃത്വത്തിൽ ആഗസ്റ്റ് 13 മുതൽ 15 വരെ ബർദുബായ് ബുർജുമാൻ മാളില്‍ നടക്കും. നാളെയും മറ്റന്നാളും ഇന്ത്യയുടെ വൈവിധ്യപൂർണമായ സാംസ്കാരിക ചരിത്രങ്ങളുടെ ആകർഷകമായ പ്രദർശനം അരങ്ങേറും. വിസ്മയിപ്പിക്കുന്ന പരമ്പരാഗത നൃത്തങ്ങളും ഇന്ത്യയുടെ സമ്പന്നമായ സംഗീത പാരമ്പര്യങ്ങളുടെ ഈണങ്ങളും ആസ്വദിക്കാനാകും.
ഇൗ മാസം 20ന് മെഗാ രക്തദാന ക്യാംപും സംഘടിപ്പിച്ചിട്ടുണ്ട്. രാവിലെ 8 മുതൽ ദുബായ് ഹെൽത്ത് അതോറിറ്റി(ഡിഎച്എ) ഹെഡ് ക്വാർട്ടേഴ്സിലാണ് പരിപാടി. താത്പര്യമുള്ളവർക്ക് പങ്കെടുക്കാം.
റജിസ്ട്രേഷന്: [email protected].
![]()
