മക്ക “ദ്വിദിന അന്താരാഷ്ട്ര ഇസ്ലാമിക സമ്മേളനത്തിന് ഇന്ന് മക്കയിൽ തുടക്കം.85 രാജ്യങ്ങളിൽ നിന്ന് പ്രതിനിധികൾ പങ്കെടുക്കും.”ആശയ വിനിമയും സംയോജനവും ” എന്ന ശീർഷകത്തിൽ സൽമാൻ രാജാവിന്റെ മേൽനോട്ടത്തിൽ സൗദി മതകാര്യ വകുപ്പാണ് സംഘാടകർ.പണ്ഡിതന്മാരും മുഫ്തികളും അടക്കം 150 പ്രതിനിധികളാണ് പങ്കെടുക്കുന്നത്.ഇന്ത്യയിൽ നിന്ന് എട്ടു പേര് പങ്കെടുക്കുന്നുണ്ട്.വെള്ളിയാഴ്ച മുതൽ എത്തി തുടങ്ങിയ പ്രതിനിധികളെ വിമാനത്താവളത്തിൽ മതകാര്യ വകുപ്പ് ഉദ്യോഗസ്ഥർ സ്വീകരിച്ചു.
![]()
