തിരുവനന്തപുരം :ജനാധിപത്യ പ്രക്രിയയില്‍ മാധ്യമപ്രവര്‍ത്തകരുടെ ഉത്തരവാദിത്വം വർധിച്ചു വരുന്നതായി ജ്ഞാനപീഠ ജേതാവ് ദാമോദര്‍ മൗസോ. തിരുവനന്തപുരത്ത് നടക്കുന്ന മുപ്പതാമത് എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാധ്യമപ്രവര്‍ത്തകര്‍ ദൗത്യം മറന്ന് പ്രവര്‍ത്തിക്കരുത്.ഭരണകൂടത്തിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ മാധ്യമങ്ങൾ മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് മുഖ്യ പ്രഭാഷണം നടത്തി.
സാഹിത്യകാരന് കെ പി രാമനുണ്ണി സാഹിത്യ പ്രഭാഷണം നടത്തി.
![]()
