മനാമ : കേരള തനിമ ഒട്ടും ചോർന്നു പോകാതെ പ്രവാസ ലോകത്തു നിന്നൊരു ഓണം ആൽബം പുറത്തിറങ്ങുന്നു .ജിതേഷ് വേളം രചന നിർവ്വഹിച്ച ‘മേലേ വാനം മഴവില്ല് തീർത്തു, താഴെ ഭൂമിയിൽ പൂക്കളം തീർത്തു’ എന്ന ഗാനമാണ് ‘ഓണമായെടി പെണ്ണേ’ ആൽബത്തിൽ ഉള്ളത്.
ബഹ്റിന്റെ വിവിധ ഭാഗങ്ങളിലാണ് ചിത്രീകരിച്ചത്.സംഗീത സംവിധായകനും ഗായകനായ മാധ്യമ പ്രവർത്തകൻ രാജീവ് വെള്ളിക്കോത്ത് സംഗീതസംവിധാനം നിർവഹിച്ചു.സ്റ്റാർ സിംഗർ ഫെയിം അരുൺ കുമാർ പാലേരിയാണ് പാടിയത്.വിഷ്ണു നട്ടാത്തും,രാജേഷ് മാഹിയും ക്യാമറയും ബിനോജ് പാവറട്ടി, രമ്യ ബിനോജ്, സാന്ദ്രാനിഷിൽ എന്നിവർ കൊറിയോഗ്രഫിയും നിഖിൽ വടകര എഡിറ്റിങും നിർവഹിച്ചു.
ആന്തലൂസ് ഗാർഡനിൽ വെച്ച് പോസ്റ്റർ പ്രകാശനം നടന്നു. ആഗസ്റ്റ് 20 ന് ജെ. വി മീഡിയ യൂടൂബിൽ റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
![]()
