ജിദ്ദ :ഒരു പതിറ്റാണ്ടത്തെ പ്രവാസമവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന കവയിത്രിയും അക്ഷരം വായനവേദി നിർവ്വാഹക സമിതി അംഗവുമായ ഷഹർബാൻ നൗഷാദിന് അക്ഷരം വായനവേദി അംഗങ്ങൾ യാത്രയയപ്പ് നൽകി.
ശറഫിയ ഇമാം ബുഖാരി ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ചടങ്ങിൽ അക്ഷരം വായനവേദി ഉപരക്ഷാധികാരി കെ.എം. അനീസ് അധ്യക്ഷത വഹിച്ചു.സൈനുൽ ആബിദീൻ, ഹംസ എലാന്തി, സാദിഖലി തുവ്വൂർ എന്നിവർ സംസാരിച്ചു. തനിമ ജിദ്ദ സൗത്ത് സോൺ ജനറൽ സെക്രട്ടറി അബ്ദുൽ സലിം കൂറ്റമ്പാറ ഉപഹാരം കൈമാറി. ഷഹർബാൻ നൗഷാദ് മറുപടിപ്രസംഗം നടത്തി.
അക്ഷരം വായനവേദി കോഓഡിനേറ്റർ ഷിഹാബുദ്ധിൻ കരുവാരകുണ്ട് സ്വാഗതം പറഞ്ഞു. ആദിൽ ശിഹാബ് ഖിറാഅത്ത് നടത്തി.
![]()
