ദോഹ : ആകാശ വിസ്മയങ്ങളിൽ ഒന്നായ ഉൽക്കാവർഷം ശനി,ഞായർ ദിവസങ്ങളിൽ ഖത്തറിൻെറ ആകാശ പരപ്പിൽ നിങ്ങൾക്കും കാണാമെന്നു ജ്യോതിശാസ്ത്ര നിരീക്ഷകർ പറയുന്നു.
വളരെ തെളിമയോടെ പ്രകൃതിയുടെ ഈ അത്ഭുത പ്രതിഭാസം അരികെ നിന്നു കാണാമെന്നാണ് ഇത്തവണത്തെ പ്രത്യേകത.നഗ്നനേത്രങ്ങൾകൊണ്ടു തന്നെ കാണാൻ കഴിയുന്ന ആകാശം കൂടുതൽ ഇരുണ്ടതായി മാറുന്ന അന്തരീക്ഷത്തിലാവും കണ്ണിന് മുന്നിൽ തീപന്തംപോലെ ഉൽക്കകൾ പോയ് മറയുന്നത്.വിസ്മയിപ്പിക്കുന്ന ഉൽക്കാവർഷം പ്രതീക്ഷിക്കുന്ന ആഗസ്റ്റ് 12ന് വിവിധ അറബ് രാജ്യങ്ങളിൽ ആകാശ നിരീക്ഷകർ വിവിധ പരിപാടികൾ ഒരുക്കിയിട്ടുണ്ട്.
![]()
