കോട്ടയം : പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മനെ നേരിടാന്‍ സി പി എം ഇറക്കുന്നത് ജെയ്ക് സി തോമസിനെ തന്നെയായിരിക്കുമെന്ന് ഉറപ്പായതായി പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നു.സി പി എം സംസ്ഥാന സെക്രട്ടറിയറ്റില്‍ ഉണ്ടായ തീരുമാനം നാളെ ഔദ്യോഗികമായി പ്രഖ്യാപിക്കും. ജെയ്ക്കിന് പുതുപ്പള്ളിയില്‍ ഇതു മൂന്നാം അങ്കമാണ്.
രണ്ടാമത്തെ പോരാട്ടത്തില്‍ ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷത്തില്‍ വന്‍ ഇടിവു വരുത്താന്‍ ജെയ്ക്കിനു കഴിഞ്ഞു എന്നതാണ് വീണ്ടും സ്ഥാനാർത്ഥിത്വം അഹ്ദേഹത്തിലേക്ക് എത്താൻ കാരണമാകുന്നത്. പുതുപ്പള്ളിയിലെ സി പി എം ഏരിയ കമ്മിറ്റികൽ ഒന്നടങ്കം ജെയ്ക് മതി സ്ഥാനാര്‍ഥിയാകണം ആവശ്യപ്പെടുകയായിരുന്നു.
![]()
