കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗണ്‍സില്‍ (കെ.ഐ.സി) കേന്ദ്രകമ്മിറ്റി നേതൃത്വത്തില്‍ ‘മുഹബ്ബത്തെ റസൂൽ- 2023’ പ്രചാരണ പരിപാടികൾക്ക് തുടക്കമായി.
അബ്ബാസിയ്യ റിഥം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച കേന്ദ്ര കൗണ്‍സില്‍ മീറ്റും മുഹബ്ബത്തെ റസൂൽ സ്വാഗത സംഘം രൂപീകരണവും കെ.ഐ.സി ചെയർമാൻ ശംസുദ്ധീൻ ഫൈസി ഉദ്ഘാടനം ചെയ്തു.
കേന്ദ്ര പ്രസിഡന്റ് അബ്ദുൽ ഗഫൂർ ഫൈസി അധ്യക്ഷത വഹിച്ചു.ഇല്യാസ് മൗലവി പ്രാർഥന നിർവഹിച്ചു.
കേന്ദ്ര ജനറൽ സെക്രട്ടറി സൈനുൽ ആബിദ് ഫൈസി സ്വാഗതവും, ട്രഷറർ അബ്ദുറഹ്മാൻ ഹാജി നന്ദിയും
പറഞ്ഞു
![]()
