ശിഹാബ് തങ്ങള്‍ സമാധാന പുരസ്കാരം ഗള്‍ഫാര്‍ മുഹമ്മദലിക്ക്
കോഴിക്കോട് :പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നാമധേയത്തില്‍ കല്ലമ്പാറ ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റ് സമാധാന പുരസ്കാരം പ്രവാസി വ്യവസായി ഗള്‍ഫാര്‍ മുഹമ്മദലിക്ക്. നഷ്ടമാവുന്ന മാനവികതയെ സാമുദായിക സ്നേഹത്തിലുടെ തിരികെ കൊണ്ടുവരാന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാണ് പുരസ്കാരമെന്നു ഭാരവാഹികൾ അറിയിച്ചു
ഡോ. എം കെ മുനീര്‍, കമാല്‍ വരദൂര്‍, വി ഇ ബാലകൃഷ്ണന് എന്നിവരടങ്ങുന്ന ജഡ്ജിംഗ് പാനലാണ് അവാര്‍ഡ് ജേതാവിനെ നിശ്ചയിച്ചത്.
ഒരു ലക്ഷം രൂപയും പ്രശസ്തി ഫലകവുമുള്പ്പെടുന്ന പുരസ്കാരം ഈ മാസം 17 ന് വൈകീട്ട് ഫറോക്ക് കല്ലംപാറയില്‍ നടക്കുന്ന ചടങ്ങില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സമ്മാനിക്കും.
![]()
