റിയാദ് :ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ് ) സെൻട്രൽ പ്രൊവിൻസിന്റെ വാർഷിക കൗൺസിൽ ‘ജങ്ഷൻ’ സമാപിച്ചു.റിയാദ്, ഖസീം, അൽഖർജ്, ദവാദ്മി, മജ്മഅ എന്നീ സെൻട്രൽ കമ്മിറ്റികൾ ചേർന്നതാണ് സെൻട്രൽ പ്രൊവിൻസ് കമ്മിറ്റി.
ബത്ഹ അപ്പോളോ ഡെമോറോ ഓഡിറ്റോറിയത്തിൽ ഐ.സി.എഫ് സൗദി നാഷനൽ പബ്ലിക്കേഷൻ പ്രസിഡൻറ് അബു ഷഅമാൻ കൗൺസിൽ യോഗം ഉദഘാടനം ചെയ്തു.പ്രൊവിൻസ് പ്രസിഡൻറ് അബ്ദുൽ നാസർ അഹ്സനി അധ്യക്ഷത വഹിച്ചു.
നാഷനൽ ജനറൽ സെക്രട്ടറി നിസാർ കാട്ടിവ നടപടിക്രമങ്ങൾ നിയന്ത്രിച്ചു.സാമ്പത്തികം, സംഘടന, ക്ഷേമകാര്യം, അഡ്മിൻ ആൻഡ് പി.ആർ, ദദഅവ, വിദ്യാഭ്യാസം, പബ്ലിക്കേഷൻ,ജനറൽ എന്നീ വ്യത്യസ്തങ്ങളായ റിപ്പോർട്ടുകൾ അവതരിപ്പിച്ചു.ഹുസൈനലി കടലുണ്ടി, അബ്ദുസ്സലാം പാമ്പുരുത്തി, സൈനുദ്ദീൻ കുനിയിൽ, അഷ്റഫ് ഓച്ചിറ എന്നിവർ നേതൃത്വം നൽകി
![]()
