തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും ബാലുശേരി എംഎൽഎ സച്ചിൻദേവിനും കുഞ്ഞ് പിറന്നു. ഇന്ന് രാവിലെയാണ് ആര്യ പെൺകുഞ്ഞിന് ജന്മം നൽകിയത്.
തിരുവനന്തപുരം എസ്എടി ആശുപത്രിയിലായിരുന്നു പ്രസവം .
നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎൽഎ ആണ് സച്ചിൻ ദേവും രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറുമായ ആര്യയും 2022 സെപ്റ്റംബർ നാലിനാണ് വിവാഹിതരായത് .
ബാലസംഘത്തിൽ ഒന്നിച്ചു പ്രവർത്തിച്ചതു മുതൽ ഉള്ള സൗഹ്ര്യദമാണ് വിവാഹ ജീവിതത്തിലേക്ക് എത്തിച്ചത്
![]()
