റിയാദ്: ഫ്രണ്ട്സ് ഓഫ് റിയാദ് ഇനി കൊയിലാണ്ടി നാട്ടുകൂട്ടം, ലോഗോ പ്രകാശനവും സൗഹൃദ സംഗമവും
കഴിഞ്ഞ അഞ്ച് വർഷക്കാലമായി കൊയിലാണ്ടിക്കാരുടെയും പരിസരവാസികളുടെയും കൂട്ടായ്മയായിരുന്ന ഫ്രണ്ട്സ് ഓഫ് റിയാദ്, ഇനി മുതൽ കൊയിലാണ്ടി നാട്ടുകൂട്ടം എന്ന പേരിൽ പ്രാദേശിക സംഘടനാ തലത്തിലേക്കുയർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചിരിക്കുകയാണെന്ന് ഭാരവാഹികൾ വാർത്ത കുറിപ്പിൽ അറിയിച്ചു.
പ്രാദേശിക കൂട്ടായ്മയെന്ന നിലയിൽ മഹത്തായ ആറാം വർഷത്തിലേക്ക് പ്രവേശിക്കുമ്പോൾ തുടർ പ്രയാണം ചരിത്രതിരുശേഷിപ്പുകൾ കൊണ്ട് സമ്പന്നമായ കൊയിലാണ്ടിയുടെ പേരിൽ തന്നെയായിരിക്കണം എന്ന ഉറച്ച തീരുമാനത്തിൽ നിന്നാണ് “കടലോളം കാരുണ്യം, കടൽ താണ്ടിയ നാട്ടുനന്മ” എന്ന ആപ്തവാക്യം ഉൾക്കൊണ്ട് “കൊയിലാണ്ടി നാട്ടുക്കൂട്ട”ത്തിന്റെ ഭാവി പ്രവർത്തനങ്ങളെന്നു കുറിപ്പിൽ പറയുന്നു.
ജൂൺ രണ്ട് വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്ക് റിയാദിലെ സ്വാദ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന സംഘടനയുടെ ലോഗോ പ്രകാശനവും സൗഹൃദ സംഗമവും വൈസ് പ്രസിഡണ്ട് അമലേന്ദുവിന്റെ അദ്ധ്യക്ഷതയിൽ ഗഫൂർ കൊയിലാണ്ടി ഉൽഘാടനം ചെയ്തു. ജനറൽ സെക്രട്ടറി അഷറഫ് ബാലുശ്ശേരി സ്വാഗതവും ട്രഷറർ ജയ്സൽ നടുവണ്ണൂർ നന്ദിയും പറഞ്ഞു
![]()
