ഹരിപ്പാട് : ആരോരുമില്ലത്തവർക്ക് അഭയം നൽകുന്ന പത്തനാപുരം ഗാന്ധിഭവൻ സ്നേഹവീട്ടിലെ അംഗമായ രാഘവൻ പിള്ള എഴുപത്തിയൊൻപത്തിന്റെ സന്തോഷ നിറവിൽ .
സ്നേഹഭവനിലെ അന്തേവാസികളും പ്രവർത്തകരും ചേർന്ന് രാഘവൻ പിള്ളയുടെ ജന്മദിനം കെങ്കേമമായി ആഘോഷിച്ചു .ഇത്തരം ആഘോഷങ്ങളിവിടെ പതിവ് കാഴ്ച്ചകളാണ്.
മിക്ക അഗതിഭവനുകളും അഭയം നൽകുന്ന ഇങ്ങനെയുള്ളവരുടെ ആഘോഷങ്ങളിൽ ശ്രദ്ധിക്കാത്തിടത്ത് വേറിട്ട മാതൃകയാവുകയാണ് കായംകുളം സ്വദേശിയും ജീവകാരുണ്യ പ്രവർത്തകനുമായ മുഹമ്മദ് ഷമീറിന്റെ നേതൃത്വത്തിലുള്ള ഈ കൊച്ചു സ്നേഹഭവനം .നാലു വർഷങ്ങൾക്കു മുമ്പ് ആരോരുമില്ലാത്ത രാഘവൻപിള്ളയെ രമേശ് ചെന്നിത്തലയുടെ ഇടപെടലിനെ തുടർന്നാണ് ഗാന്ധിഭവൻ സ്നേഹവീട് ഏറ്റെടുത്തത്.ഇതിനു മുൻപ് കൊച്ചുമോന്റെ ജന്മദിനാഘോഷവും ജാനകിയമ്മയുടെ നവതി ആഘോഷവും ഏറെ മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.സിനിമ താരം മഞ്ജു വാര്യർ ,മന്ത്രിമാർ അടക്കമുള്ള പ്രമുഖരിവിടെ അഗതികളുടെ ആഘോഷങ്ങൾക്ക് പിന്തുണയുമായി എത്തിയിട്ടുണ്ട്
ജന്മദിനാഘോഷങ്ങൾക്ക് സ്നേഹവീട് ഡയറക്ടർ മുഹമ്മദ് ഷമീർ,കൗൺസിലർ അഞ്ജന, മുതിർന്ന കുടുംബാംഗം ജാനകിയമ്മ, ഷൗക്കത്തലി, ചിത്ര ദേവി, അജയകുമാർ, മീനാക്ഷി അമ്മ, പൊന്നമ്മ എന്നിവർ നേതൃത്വം നൽകി.
![]()
