റിയാദ്: കുട്ടികളുടെ കടലാസ് രൂപത്തിലുള്ള വാക്സിനേഷൻ കാർഡ് എത്രയുംവേഗം ഡിജിറ്റൽ കാർഡാക്കി
മാറ്റണമെന്ന് സൗദി ആരോഗ്യ മന്താലയം മുന്നറിയിപ്പ് നൽകി.എല്ലാ ദിവസവും രാവിലെയും വൈകീട്ടും ക്ലിനിക്കുകളിലെത്തി കുട്ടികളുടെ വാക്സിനേഷൻ നടത്താനും ഡിജിറ്റലാക്കി മാറ്റാനും സൗകര്യമുണ്ട്.
പേപ്പർ വാക്സിനേഷൻ കാർഡ് ഡിജിറ്റലാക്കിയാൽ കൈമോശം വരാതിരിക്കാനും എക്കാലവും സുരക്ഷിതമായി സൂക്ഷിക്കാനും കാർഡ് ആവശ്യമുള്ളപ്പോഴെല്ലാം എളുപ്പത്തിൽ ലഭ്യമാക്കാനും സഹായിക്കും. വാക്സിനേഷൻ കാർഡ് ഡിജിറ്റലാക്കി മാറ്റൽ സ്കൂളുകളിലെ ഫിറ്റ്നസ് പരീക്ഷയുമായി ബന്ധിപ്പിച്ചതായും മന്ത്രാലയം വ്യക്തമാക്കി.വാക്സിനേഷൻ സർട്ടിഫിക്കറ്റ് ക്ലിനിക്ക് വഴിയോ മൈ ഹെൽത്ത് ആപ്പ് വഴി സ്വയം രജിസ്റ്റർ ചെയ്തുകൊണ്ടോ എപ്പോൾ വേണമെങ്കിലും കാണാനും റഫർ ചെയ്യാനും സാധിക്കും
![]()
