ദുബായ് :എമിറേറ്റ്സ് ഐ.ഡിയിലെ വ്യക്തിഗതവിവരങ്ങൾ ഇനി ഓൺലൈനായി മാറ്റം .ഇതിനുള്ള സൗകര്യമൊരുക്കിയിരിക്കുകയാണ് ഫെഡറൽ, സിറ്റിസൻഷിപ്പ് അതോറിറ്റി. അതോറിറ്റിയുടെ വെബ്സൈറ്റ്, സ്മാർട്ട് ആപ്ലിക്കേഷൻ തുടങ്ങിയവയിലൂടെ വേണ്ട മാറ്റങ്ങൾ വരുത്താം. വ്യക്തിവിവരങ്ങളിലെ തെറ്റുകൾ തിരുത്തുക, പുതിയ വിവരങ്ങൾ ചേർക്കുക,പാസ്പോർട്ട് വിവരങ്ങളിലെ മാറ്റങ്ങൾ,
പുതിയ പൗരത്വം ലഭിച്ചാൽ അക്കാര്യം ചേർക്കുക എന്നിവയ്ക്കാണ് ഓൺലൈൻ സേവനം ഉപയോഗപ്പെടുത്താൻ സാധിക്കുക.എന്നാല്‍ ഇതിന് സ്പോണ്‍സറുടെ അനുമതി ആവശ്യമാണ്
200 ദിർഹമാണ് അപേക്ഷാഫീസ്.
നേരിട്ടും കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾ മുഖേനയും അതോറിറ്റിയുടെ അംഗീകാരമുള്ള ടൈപ്പിങ് ഓഫീസുകൾ മുഖേനയും സേവനം പ്രയോജനപ്പെടുത്താവുന്നതാണ് . കളർഫോട്ടോ, പാസ്പോർട്ടിന്റെ പകർപ്പ്, സ്പോൺസറുടെ ഒപ്പോടുകൂടിയ അപേക്ഷ, എമിറേറ്റ്സ് ഐ.ഡി കാർഡിന്റെ ഇരുവശങ്ങളുടെയും പകർപ്പ് എന്നിവയാണ് മാറ്റം വരുത്തുന്നതിനുള്ള അപേക്ഷ സമർപ്പിക്കാൻ ആവശ്യമായ രേഖകൾ.ഈ സേവനം പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതോറിറ്റിയുടെ ഔദ്യോ ഗിക വെബ്സൈറ്റിലോ (http://www.icp.gov.ae) യുഎഇഐസിപി സ്മാര്‍ട്ട് ആപ്പിലോ ലോഗിന്‍ ചെയ്യാം.
![]()
