ബഹ്റൈൻ : ഈരാറ്റുപേട്ട സ്വദേശി ബഹ്റൈനിൽ ഹൃദയാഘാതം മൂലം മരിച്ചു. ഈരാറ്റുപേട്ട നടക്കൽ വെട്ടിക്കൽ പരേതനായ റഹിമിന്റെ മകൻ അനിൽ (അനി വെട്ടിക്കൽ -50) ആണ് മരിച്ചത്.
നിഷാ യൂണിഫോം കമ്പനിയുടെ ജി സി സി മാനേജരായ അനി ജോലിയുടെ ഭാഗമായി ഇന്നലെ ഖത്തറിൽ നിന്ന് ബഹ്റൈനിൽ എത്തിയതായിരുന്നു.
ഗുദൈബിയ അൽ ഹിലാൽ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ സ്വദേശത്തേക്ക് കൊണ്ടുപോകുമെന്നു സുഹൃത്തുക്കൾ അറിയിച്ചു.
മാതാവ് : ബൽകീസ്, ഭാര്യ : രഹന കീഴെടത്ത്. മൂന്നു മക്കൾ ഉണ്ട്.
![]()
