റിയാദ് : വിദേശ പൗരന്മാർക്ക് നൽകി വരുന്ന ആയുഷ് വിസ സമ്പ്രദായത്തിന് കീഴിൽ ചികിത്സയ്ക്കായി നൽകിവരുന്ന ആയുഷ് (AY) വിസയുടെ പുതിയ വിഭാഗം അവതരിപ്പിക്കാൻ ഇന്ത്യാ ഗവൺമെന്റ് തീരുമാനിച്ചതായി റിയാദിലെ ഇന്ത്യൻ എംബസി അറിയിച്ചു. പുതിയ തീരുമാന പ്രകാരം AY-1 വിസ മെഡിക്കൽ രോഗികൾക്കും AY-2 മെഡിക്കൽ അറ്റൻഡന്റുമാർക്കും നൽകും
വിസക്കുള്ള അപേക്ഷ ഓൺലൈനായി പൂരിപ്പിക്കുന്നതിനും അപേക്ഷ സമർപ്പിക്കുന്നതിനും, https://indianvisaonline.gov.in എന്ന ലിങ്ക് വഴിയും കൂടുതൽ വിവരങ്ങൾക്ക് അപേക്ഷകന് https://eoiriyadh.gov.in/page/visa-services/ ൽ ലോഗിൻ ചെയ്യാവുന്നതുമാണ്.
![]()
