ഒമാൻ : ഒമാനിലെ കസബിലുണ്ടായ വാഹന അപകടത്തിൽ കണ്ണൂർ സ്വദേശിയായ മെഡിക്കൽ വിദ്യാർത്ഥി മരിച്ചു .
കണ്ണൂർ കുടുക്കിമൊട്ട സ്വദേശി റാഹീദ് മുഹമ്മദ് റഫീഖ് ( 20 ) ആണ് മരിച്ചത് .ഒരാഴ്ച മുമ്പാണ് ഈജിപ്റ്റിൽ എം ബി ബി എസ് നു പഠിക്കുന്ന റാഹിദ് പിതാവ് മുഹമ്മദ് റഫീഖിനെ കാണാൻ എത്തിയത്.
പിതാവിന്റെ സഹോദരി പുത്രനൊപ്പം ദുബായിൽ പോയി മടങ്ങി വരവെ ഞായറാഴ്ച പുലർച്ചെ കസബിനടുത്ത് ഇവരുടെ വാഹന നിയന്ത്രണം വിട്ടു കൊക്കയിലേക്ക് മറിയുകയായിരുന്നു.പോലീസ് നടപടി ക്രമങ്ങൾ ചെയ്തു വരുന്നു.
മാതാവ് : തസ്ലീമ.മൂന്നു സഹോദരിമാർ.
![]()
