കുവൈറ്റ് സിറ്റി :മാവേലിക്കര ബിഷപ്പ് മൂർ കോളേജ് അലുമ്നി അസോസിയേഷൻ കുവൈറ്റ് ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു.കുട്ടികളുടെ സർഗവാസനകൾ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി വേനൽ തുമ്പികൾ എന്ന പേരിൽ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ ആണ് ക്യാമ്പ് സംഘടിപ്പിച്ചത് .സിനിമ ബാലതാരം പ്രണവ് ബിനു ഉദ്ഘാടനം ചെയ്തു.അസോസിയേഷൻ വൈസ് പ്രസിഡന്റ് ലേഖാ ശ്യാം അധ്യക്ഷത വഹിച്ചു.
രക്ഷാധികാരി എ.ഐ. കുര്യൻ, ഉപദേശക സമിതി അംഗങ്ങളായ ബാബുജി ബത്തേരി, മനോജ് മാവേലിക്കര സെക്രട്ടറി ജിജുലാൽ എന്നിവർ ആശംസകൾ നേർന്നു.പ്രോഗ്രാം കൺവീനർ ജോബിൻ ബാബു സ്വാഗതവും, ട്രഷറർ ശ്യം ശിവൻ നന്ദിയും പറഞ്ഞു.അനു ജെറി ജോൺ എന്നിവരും ജൂനിയർ വിഭാഗത്തിനു പൗർണമി സംഗീത്, ബാപ്റ്റിസ്റ്റ് ആ ബ്രോസ്, ശ്യാം ശിവൻ,റസിയ നിസാർ, ലിജ ചെറിയാൻ എന്നിവർ നേതൃത്വം നൽകി.
സമാപന സമ്മേളനം ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം മുൻ പ്രസിഡന്റ് ഡോ. അമീർ അഹമ്മദ് ഉദ്ഘാടനം ചെയ്തു .വൈസ് പ്രസിഡന്റ് ലേഖാ ശ്യാം അധ്യക്ഷത വഹിച്ചു.മാക്ബെത് എന്ന നാടകത്തിന്റെ അരങ്ങിലും അണിയറയിലും പ്രവർത്തിച്ച ബാബുജി ബത്തേരി, മനോജ് മാവേലിക്കര, പൗർണമി സംഗീത്,സംഗീത് സോമനാഥ്, ബാബു ഗോപാൽ,ബാപ്റ്റിസ്റ്റ് ആബ്രോസ് എന്നിവരെ ആദരിച്ചു.മ്യൂസിക് വിഭാഗത്തിൽ പങ്കെടുത്ത മുസ്തഫ അബൂബ്, ധനൂപ്, രാജഗോപാൽ, ശ്രീനിവാസൻ,താജുദ്ദീൻ, സനീഷ് നാരായണൻ എന്നിവരെ രക്ഷാധികാരി എ.ഐ.കുര്യൻ, ജേക്കബ് ഈപ്പൻ, ജെറി ജോൺ കോശി, ശ്യം ശിവൻ, ഡാൻ ജോർജ്, സുശിൻ സാമുവൽ എന്നിവർ ഓർമ്മ ഫലകം നൽകി ആദരിച്ചു.സെക്രട്ടറി ജിജു ലാൽ എം സ്വാഗതവും കൺവീനർ ജോബിൻ ബാബു നന്ദിയും പറഞ്ഞു
![]()
