തിരുവനന്തപുരം :കാനഡയില്‍ നടക്കുന്ന വേള്‍ഡ് പോലീസ് ആന്റ് ഫയര്‍ ഗെയിംസ് 2023 ല്‍ കേരള പോലീസിന് മികച്ച നേട്ടം.
നീന്തല്‍ മത്സരങ്ങളില്‍ വിവിധ വിഭാഗങ്ങളിലായി കേരള പോലീസിന്റെ സ്പോര്‍ട്സ് ടീം അംഗവും അസിസ്റ്റന്റ് കമാണ്ടന്റുമായ സജന് പ്രകാശ് 10 സ്വര്‍ണ്ണ മെഡലുകള്‍ നേടി. മത്സരിച്ച എല്ലാ വിഭാഗങ്ങളിലും ഒന്നാമതെത്തിയാണ് സജന് പ്രകാശ് നേട്ടം കരസ്ഥമാക്കിയത്.
വനിതാ വിഭാഗത്തില്‍ ജോമി ജോര്‍ജ്ജ് അഞ്ചു സ്വര്‍ണ്ണവും ഒരു വെങ്കലവും നേടി. നീന്തല്‍ റിലേ ടീമിന്റെ പ്രകടനത്തില്‍ ഗ്രീഷ്മ.പി രണ്ടു സ്വര്‍ണ്ണം കരസ്ഥമാക്കി. വ്യക്തിഗത ഇനത്തില്‍ ഗ്രീഷ്മയ്ക്ക് ഒരു വെളളിയും ലഭിച്ചു.
ലോങ്ങ് ജമ്പില്‍ മുഹമ്മദ് അനീസ്.വൈ, മെറീന ജോര്‍ജ്ജ് എന്നിവര്‍ക്ക് യഥാക്രമം പുരുഷ വനിതാ ടീമുകളില്‍ സ്വര്‍ണ്ണമെഡല്‍ ലഭിച്ചു. 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ കേരള പോലീസിന്റെ ആന്‍ റോസി ടോമി സ്വര്‍ണ്ണമെഡല്‍ കരസ്ഥമാക്കി.
ജൂലൈ 28 ന് കാനഡയിലെ വിന്നിപെഗില്‍ ആരംഭിച്ച മത്സരങ്ങള്‍ ആഗസ്റ്റ് ആറിനു സമാപിക്കും
![]()
