അൽ ഖർജ് : അൽ ഖർജ് കെഎംസിസി വെൽഫെയർ വിങ് റെസ്പോൺസ് പ്ലസ് ട്രെയിനിങ് സെന്ററുമായി ചേർന്ന് സംഘടിപ്പിച്ച ‘ഫാസ്ററ്’ റെസ്ക്യൂ ട്രെയിനിങ് ക്യാമ്പ് വിജ്ഞാനപ്രദമായി. ഹൃദയ സ്തംഭനങ്ങളും പക്ഷാഘാതങ്ങളും വർധിച്ചു വരുന്ന സാഹചര്യത്തിൽ അടിയന്തിരമായി നൽകേണ്ട പ്രഥമ ശുശ്രൂഷ റെസ്ക്യൂ ട്രൈനേഴ്സ് വിവരിച്ചു നൽകി. മനുഷ്യ ജീവൻ ഏറെ വിലപ്പെട്ടതാണെന്നും കണ്മുന്നിൽ ഒരാൾ തളർന്നു വീഴുന്നത് കണ്ടാൽ ഭയചകിതരാവാതെ അയാളുടെ ജീവൻ രക്ഷിക്കാൻ ചെയ്യേണ്ടതെല്ലാം ഡമ്മി സഹായത്തോടെ ടീം പരിചയപ്പെടുത്തി.
പാമ്പ് കടിയേറ്റാലും പട്ടി കടിയേറ്റാലും നാട്ടു വൈദ്യം പ്രയോഗിക്കാൻ നിൽക്കാതെ ആന്റി റാബീസ് ആന്റിവെനം ചികിത്സകളാണ് അഭികാമ്യമെന്നും രോഗത്തിന്റെ തീവ്രതയനുസരിച്ചു ഏതു തരം ആശുപത്രി തെരഞ്ഞെടുക്കണമെന്നു തീരുമാനിക്കാൻ പ്രദേശത്തുള്ള ആശുപത്രികളെ കുറിച്ചും സൗകര്യങ്ങളെ കുറിച്ചും റെസ്ക്യൂ ട്രെയിനിങ് ലഭിച്ചയാൾക്കു ബോധ്യമുണ്ടായിരിക്കണമെന്നും ടീം ഓർമ്മപ്പെടുത്തി. പക്ഷാഘാതം സംഭവിക്കുന്നതിൽ ബഹു ഭൂരിഭാഗം ആളുകളും കൃത്യമായ സമയത്തു ചികിത്സ ലഭിച്ചാൽ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തുമെന്നും മുഖത്തും കയ്യിലും വരുന്ന ബലക്ഷയവും രോഗിയുമായി സംസാരിക്കുമ്പോൾ കാണുന്ന വ്യത്യാസവും കൃത്യമായി മനസ്സിലാക്കിക്കഴിഞ്ഞാൽ ഒട്ടും സമയം കളയാതെ ഹോസ്പിറ്റലിൽ എത്തിക്കണമെന്നും പരിശീലകർ ഓർമ്മപ്പെടുത്തി. നൂറോളം ആളുകൾ ട്രെയിനിങ് ക്യാമ്പിൽ പങ്കെടുത്തു. പാലക്കാട് ജില്ലാ മുസ്ലിം ലീഗ് സെക്രെട്ടറി വി.എം മുഹമ്മദലി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സനൂപ് വി.കെ, മുഹമ്മദ് മുബാറക് തുടങ്ങിയവർ ട്രെയിനിങ് നൽകി.

അൽ ഖർജിൽ മുപ്പതു വര്ഷം പൂർത്തിയാക്കിയ കെഎംസിസി നേതാവ് കെ.എം.ബഷീറിനെയും അബു പറവത്തിനെയും ചടങ്ങിൽ ആദരിച്ചു. അൽ ഖർജ് ടൗൺ കെഎംസിസി ആഗസ്ത് 11 നു സംഘടിപ്പിക്കുന്ന ഫ്രീ മെഡിക്കൽ ക്യാമ്പിന്റെ പോസ്റ്റർ പ്രകാശനവും നിർവ്വഹിച്ചു.
എൻ.കെ.എം.കുട്ടി ചേളാരി അധ്യക്ഷത വഹിച്ചു.മുഹമ്മദലി പാങ്, ഉമ്മർ ചൂരി, അഷ്റഫ് കല്ലൂർ,എ.കെ അബ്ദുൽ റഹ്മാൻ തുടങ്ങിയവർ ആശംസകൾ നേർന്നു. ഷബീബ് കൊണ്ടോട്ടി,റൗഫൽ കുനിയിൽ, സിദ്ധീഖ് പാങ്, ഫൗസാദ് ലാക്കൽ, ഫസൽ ബീമാപ്പള്ളി, മുഖ്താർ അലി, നൗഷാദ് കല്യാൺ തൊടി, റസാഖ് മാവൂർ, ഇസ്മായിൽ കരിപ്പൂർ, റാഷിദ് കാപ്പുങ്ങൽ, ശിഹാബ് പുഴക്കാട്ടിരി, ഡാനിഷ് കാര്യവട്ടം തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. മുഹമ്മദ് പുന്നക്കാട് സ്വാഗതവും ഇക്ബാൽ അരീക്കാടൻ നന്ദിയും പറഞ്ഞു.
![]()
