കോബാർ: നവയുഗം സാംസ്കാരിക വേദി തുഖ്ബ മേഖല മുൻ ട്രഷററൂം, മുൻ കേന്ദ്ര കമ്മിറ്റി അംഗവും, ജീവകാരുണ്യ പ്രവർത്തകനും ആയിരുന്ന പ്രഭാകരന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുവാൻ, നവയുഗം തുഖ്ബ മേഖല കമ്മിറ്റി അനുശോചനയോഗം സംഘടിപ്പിയ്ക്കുന്നു.
നവംബർ 20 വെള്ളിയാഴ്ച് ദിവസം വൈകുന്നേരം 6.30 ന്, കോബാർ ഗൾഫ് ദർബാർ റെസ്റ്ററന്റ് ഹാളിൽ വെച്ച് അനുശോചനയോഗം ചേരുമെന്ന് നവയുഗം തുഖ്ബ മേഖല കമ്മിറ്റി പ്രസിഡന്റ് പ്രിജി കൊല്ലവും, ആക്റ്റിംഗ് സെക്രട്ടറി സന്തോഷും പത്രക്കുറിപ്പിൽ അറിയിച്ചു.
നവയുഗം സാംസ്ക്കാരികവേദിയുടെ മുതിർന്ന നേതാവായ പ്രഭാകരൻ (52), ക്യാൻസർ രോഗബാധിതനായി സ്വദേശമായ പൂവത്തൂർ ചികിത്സയിൽ ഇരിയ്ക്കവേ, നവംബർ 10നാണ് അന്തരിച്ചത്.
Total Views:
1
