ബുറൈദ: ഒഐസിസി അൽ ഖസീം സെൻട്രൽ കമ്മിറ്റിയുടെ വനിതാ വിങ്ങായ ‘പ്രിയദർശനി കൾച്ചറൽ ഫോറം’ ഔദ്യോഗികമായി നിലവിൽ വന്നു. ശിശുദിനത്തോടനുബന്ധിച്ച് ബുറൈദയിൽ സംഘടിപ്പിച്ച ചടങ്ങിൽ വെച്ചായിരുന്നു പുതിയ കമ്മിറ്റിയുടെ പ്രഖ്യാപനം.
ഒഐസിസി ആക്ടിങ് പ്രസിഡന്റ് അബ്ദുറഹ്മാൻ കാപ്പാട് അധ്യക്ഷത വഹിച്ച ചടങ്ങ്, സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി പ്രമോദ് കുര്യൻ ഉദ്ഘാടനം ചെയ്തു. പുതിയ ഭാരവാഹികളെ സെൻട്രൽ കമ്മിറ്റി രക്ഷാധികാരി സക്കീർ പത്തറ പ്രഖ്യാപിച്ചു.
അൻസു പ്രമോദ് (പ്രസിഡന്റ്), തസ്നി ഷഫീർ (ജനറൽ സെക്രട്ടറി), മായ ജോസഫ് (വൈസ് പ്രസിഡന്റ്), അഹല്യ സിബി (ജോയിന്റ് സെക്രട്ടറി), ആയിഷ ഹംദ (ട്രഷറർ) എന്നിവരാണ് പ്രിയദർശനി കൾച്ചറൽ ഫോറത്തിന്റെ പുതിയ ഭാരവാഹികൾ.
പി.പി.എം. അശ്റഫ് കോഴിക്കോട് സ്വാഗതവും, ട്രഷറർ ഷിയാസ് കണിയാപുരം നന്ദിയും പറഞ്ഞു. മനോജ് തോമസ് പത്തനംതിട്ട. നജു കുട്ടമ്പൂർ, സുധീർ കായംകുളം എന്നിവർ ആശംസകൾ നേർന്നു. തുടർന്ന് ശിശുദിനാഘോഷങ്ങളുടെ ഭാഗമായി കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികളും അരങ്ങേറി.
