മക്ക:മക്കയിലെ മലയാളി നഴ്സസ് ഫോറം (എംഎൻഎഫ്) സംഘടിപ്പിക്കുന്ന മെഗാ ഇവന്റ് ആയ സ്പർശം 2 പ്രോഗ്രാമിന്റെ ബ്രോഷർ പ്രകാശനം നടന്നു.അസീസിയ്യ പാനൂർ ഹോട്ടലിൽ നടന്ന ചടങ്ങിൽ എംഎൻഎഫ് ഭാരവാഹികളായ പ്രസിഡന്റ് മുസ്തഫ മലയിൽ ,ജനറൽ സെക്രട്ടറി അബ്ദുൽ സലിഹ് മാളിയേക്കൽ,ട്രഷറർ നിസ നിസാം,വൈസ് പ്രസിഡന്റ് ബുഷാറുൽ ജമാൽ, ജോയിന്റ് സെക്രട്ടറി സമീന സാക്കിർ ഹുസൈൻ,വിവിധ സബ് കമ്മിറ്റി കൺവീനർമാരായ നസീഫ് (കൾച്ചറൽ),സദകത്തുള്ള (മീഡിയ) ,ഷമീം നരിക്കുനി (സ്പോൺസർഷിപ്പ്) എന്നിവർ പങ്കെടുത്തു .
ഡിസംബർ 3 വ്യാഴ്യം വൈകുന്നേരം നവരിയ്യയിലെ മാംലക്ക ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ മുഖ്യാതിഥി ആയി ജിദ്ദയിലെ ഇന്ത്യൻ കോൺസുൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി പങ്കെടുക്കും.
Total Views:
7
